മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്ന് രണ്ട് പേര് മരിച്ചു. ഭിവണ്ടിയിലെ ശാന്തി നഗറിൽ ശനിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് പരുക്കേറ്റു. 15 ഓളംപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്
എട്ടു വർഷം പഴക്കമുള്ള ഈ കെട്ടിടം നിയമവിരുദ്ധമായാണ് നിർമിച്ചിട്ടുള്ളത്. ആളുകളെ ഇതിൽ നിന്ന് ഒഴിപ്പിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.