മാതാപിതാക്കളോടൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു നോറ എന്ന പതിനചുകാരി, ക്വലാലംപൂരിന് സമീപത്തിള്ള ണ്ണ്സൺ റിസോർട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. എന്നാൽ റിസോർട്ടിലെത്തി ഒരു ദിവസത്തിന് ശേഷം ആഗസ്റ്റ് നാലിന് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ പൊലീസ് പ്രത്യേക സംഘങ്ങളായി പെൺകുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു.
മതാപിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മകളെ തട്ടിക്കൊണ്ടുപോയതാണ് എന്ന് മതാപിതാക്കൾ ആരോപണം ഉന്നയിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. പെൺകുട്ടിയുടെ കാണാതാവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. .