പ്രളയത്തിൽ കഷ്ടപ്പെടുന്നവർക്ക് എല്ലാ പിന്തുണയും, ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും: പ്രധാനമന്ത്രി

വ്യാഴം, 15 ഓഗസ്റ്റ് 2019 (10:04 IST)
ഡൽഹി: രജ്യത്ത് പ്രളയത്തിൽ കഷ്ടപ്പെടുന്നവർക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രിയുടെ സ്വാതത്ര്യദിന പ്രസംഗം. ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം. പ്രളയത്തിൽ ജീവൻ നഷ്ടമായവരുടെയും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച സൈനികരുടെയും കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് 73ആമത് സ്വാതന്ത്ര്യ ദിന പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചത്.
 
'രാജ്യത്ത് വലിയ ഒരു വിഭാഗം പൗരൻമാർ പ്രളയത്തിൽ കഷ്ടപ്പെടുകയാണ്. 
പ്രളയബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കും'. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് ബിൽ നടപ്പാക്കിയതും പ്രത്യേകം പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു പ്രധാനന്ത്രിയുടെ പ്രസംഗം. കശ്മീരിൽ 370ആം അനുച്ഛേദം റദ്ദാക്കിയതോടെ നടപ്പിലാക്കിയത് സർദാർ വല്ലഭായിയുടെ സ്വപ്നമാണ് 
 
എഴുപത് വർഷംകൊണ്ട് നടപ്പിലാക്കാൻ കഴിയതിരിന്ന കാര്യങ്ങൾ ദിവസങ്ങൾക്കുള്ളിൽ ചെയ്യാൻ പുതിയ സർക്കാരിന് സധിച്ചു.. മുത്തലാഖ് ബിൽ നടപ്പിലാക്കിയതോടെ മുസ്‌ലീം സ്ത്രീകൾക്ക് സർക്കാർ നീതി നടപ്പിലാക്കി. ദാരിദ്ര്യ നിർമാർജനവും പാർശ്വവക്കരിക്കപ്പെട്ടവരുടെ ഉന്നമനവുമാണ് സർക്കാരിന്റെ ലക്ഷ്യം. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍