ഡൽഹി: രാജ്യത്തെ കര നാവിക വ്യോമ സേനകളെ ഏകോപിപ്പിക്കുന്നതിനായി പ്രതിരോധ മേഖലയിൽ പുതിയ തസ്തിക സൃഷ്ടിച്ച് കേന്ദ്ര സർക്കർ. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്. ചീഫ് ഡിഫൻസ് സ്റ്റാഫ് എന്നാണ് മൂന്ന് സൈനിക വിഭഗങ്ങളെയും നിയന്ത്രിക്കാൻ അധികാരമുള്ള പുതിയ സൈനിക മേധാവിയുടെ പദവി.
'നമ്മൂടെ സുരക്ഷാ സേനകൾ നമ്മുടെ അഭിമാണ്. നേനകളുടെ പ്രവർത്തനം ;കൂടുതൽ ഏകോപിപ്പിക്കുന്നതിനായി ഇന്ന് ഒരു വലിയ പ്രഖ്യാപനം നടത്തുകയാണ്. ഇന്ത്യൻ പ്രതിരോധ മേഖലയിൽ ഇനിമുതൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പുതിയ സൈനിക മേധാവി ഉണ്ടായിരിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കര, നാവിക, വ്യോമ സേനാ മേഥാവികൾക്ക് മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ സ്ഥാനം എന്നാണ് വിവരം. മൂന്ന് സേന വിഭാഗങ്ങളെയും നിയാത്രിക്കുന്ന ഒരു തലവൻ എന്നതാണ് പുതിയ തസ്തിക കൊണ്ട് സർക്കാർ ലക്ഷ്യംവക്കുന്നത്. പുതിയ തീരുമാനം സേനകളെ കൂടുതൽ ശക്തമാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു.