മരിച്ചവർ വരുമെന്ന പ്രതീഷയിൽ മൃതദേഹങ്ങൾ ഉപ്പിലിട്ട് വച്ചു; ഞെട്ടി പൊലീസുകാർ

ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:10 IST)
മുങ്ങിമരിച്ച കൗമാരക്കാർ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മൃതദേഹങ്ങൾ ഉപ്പിലിട്ട് സൂക്ഷിച്ചു. മഹാരാഷ്ട്രയിലെ ജാൽഗണിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. മോർച്ചറി മുറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. 
 
മരിച്ചവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇത്തരത്തിൽ ചെയ്തതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇത്തരത്തിൽ മൃതദേഹം സൂക്ഷിക്കാൻ ഒരു ക്വിന്റൽ ഉപ്പാണ് ഉപയോഗിച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നിലെ വാസ്തവം തേടി പൊലീസ് പോയപ്പോഴാണ് വാർത്ത സത്യമാണെന്ന് മനസ്സിലാവുന്നത്. 
 
ജാൽഗണിലെ മാസ്റ്റർ കോളനി നിവാസികളായ രണ്ട് കുട്ടികളാണ് വെള്ളിയാഴ്ച വൈകിട്ട് മുങ്ങി മരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍