ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. മന്ദരികന്‍ സ്വദേശി തൗഹീദ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു. ജമ്മുവില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ബഗംപുര എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പ്രതിയായ ഗൗതം സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
മരണപ്പെട്ട തൗഹീദിന്റെ സഹോദരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമി സംഘം കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.