ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ തന്നെ കാണാനെത്തിയത് ഒരു പുസ്തകം തരാനായിരുന്നുവെന്ന് സിപിഐഎം നേതാവ് ജി സുധാകരന്‍. മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ തന്നെ കാണാന്‍ വന്നതില്‍ എന്താണ് കുഴപ്പമെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു. എന്നെ പലരും കാണാന്‍ വന്നിട്ടുണ്ട്. കെഎസി വേണുഗോപാലും എന്നെ കാണാന്‍ വന്നിട്ടുണ്ട്.
കെസിയുമായി വര്‍ഷങ്ങളോളം ബന്ധമുണ്ടെന്നും എന്നാല്‍ ഒരിക്കല്‍പോലും അദ്ദേഹം തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കില്ലെന്നും അദ്ദേഹം അത്ര മണ്ടന്‍ അല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ബി ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാനാണ് വന്നത്. അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ താന്‍ വീട്ടില്‍ കയറ്റുമോ എന്നും സുധാകരന്‍ ചോദിച്ചു.