തമിഴ്‌നാട്ടിൽ പൊതു-സ്വകാര്യ മേഖലകളിൽ ഭിന്നശേഷിക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (19:50 IST)
തമിഴ്‌നട്ടിൽ പൊതു-സ്വകാര്യ മേഖലകളിൽ ഭിന്നശേഷിക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ചുള്ള ചടങ്ങിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
 
തമിഴ്‌നാട് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും സൗജന്യ ലാപ്‌ടോപ്പും നല്‍കും. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്താൻ സർക്കാർ-സ്വകാര്യമേഖലകളിൽ സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക് നൽകിവരുന്ന 1000 രൂപ പ്രതിമാസ പെൻഷൻ തുക ജനുവരി 1 മുതൽ 1500 രൂപയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍