പത്തുവർഷം കൂടുമ്പോൾ അനുബന്ധ രേഖകൾ നൽകി ആധാർ പുതുക്കണമെന്ന് കേന്ദ്രത്തിൻ്റെ ചട്ടഭേദഗതി. തിരിച്ചറിയൽ, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ അപ്ലോഡ് ചെയ്യണമെന്നാണ് നിർദേശത്തിൽ പറയുന്നു. ആധാറിൻ്റെ കൃത്യത ഉറപ്പാക്കാനാണ് ചട്ടഭേദഗതി.
ആധാർ കാർഡ് കിട്ടി 10 വർഷം കഴിഞ്ഞാൽ അനുബന്ധ രേഖകൾ നൽകണം. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. മൈ ആധാർ പോർട്ടലിലോ മൈ ആധാർ ആപ്പിലോ കയറി അപ്ഡേറ്റ് ഡോക്യുമെൻ്റിൽ ക്ലിക്ക് ചെയ്ത് രേഖകൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. എൻറോൾമെൻ്റ് സെൻ്ററിലും ഈ സേവനം തേടാവുന്നതാണ്. തുടർന്ന് ഓരോ പത്തുവർഷത്തിനിടെ കുറഞ്ഞത് ഒരുതവണയെങ്കിലും ആധാറിലെ രേഖകൾ വാലിഡേറ്റ് ചെയ്യണം.