ഇനി മുതൽ ഹലോ വേണ്ട, ഫോൺ എടുക്കുമ്പോൾ സർക്കാർ ജീവനക്കാർ വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര

ഞായര്‍, 2 ഒക്‌ടോബര്‍ 2022 (14:27 IST)
സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായി ഫോൺ ചെയ്യുമ്പോൾ ഹലോയ്ക്ക് പകരം വന്ദേ മാതരം എന്ന് പറയണമെന്ന നിബന്ധനയുമായി മഹാരാഷ്ട്ര സർക്കാർ. സർക്കാർ ജീവനക്കാർ മാത്രമല്ല, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ നിബന്ധന പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഗവണ്മെൻ്റ് റെസല്യൂഷനിൽ പറയുന്നു.
 
ഗാന്ധിജയന്തിദിനമായ ഇന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സാംസ്‌കാരികവകുപ്പു മന്ത്രി സുധീര്‍ മുംഗതിവാര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യാമ്പയിന് തുടക്കം കുറിക്കുക. ജനങ്ങളിൽ നിന്നോ സർക്കാർ ജീവനക്കാരിൽ നിന്നോ വിളി എത്തുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് നിർദേശത്തിൽ പറയുന്നു. ഹലോ എന്നത് പാശ്ചാത്യസംസ്കാരത്തിൻ്റെ അനുകരണമാണെന്നാണ് ജി ആറിൽ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍