ഒക്ടോബർ മുതൽ സ്പാർക്ക് ഉപയോഗിക്കാൻ ഒടിപി നിർബന്ധം

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (19:43 IST)
സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാർക്ക് ഉപയോഗിക്കുന്നവർക്ക് ആധാർ അധിഷ്ഠിതമായ ഒടിപി നിർബന്ധമാക്കി. ഒക്ടോബർ ഒന്ന് മുതലാണ് ഇത് നിർബന്ധമാക്കിയത്. സോഫ്റ്റ്വെയറിൻ്റെ സുരക്ഷ കൂട്ടുക എന്നത് ലക്ഷ്യമിട്ടാണ് നടപടി.
 
നേരത്തെ ശമ്പളവിതരണ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് ബാധമായിരുന്നത്. ഇനി മുതൽ സ്പാർക്കിലെ വിവരങ്ങളിൽ മാറ്റം വരുത്താൻ അധികാരമുള്ള ഉദ്യോഗസ്ഥർക്കും ഇത് ബാധകമായിരിക്കും. ഇത്തരം ഉദ്യോഗസ്ഥർ മൊബൈൽ നമ്പർ നൽകാനും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനും ധനവകുപ്പ് നിർദേശം നൽകി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍