'KH 234': മണിരത്നത്തിനൊപ്പമുള്ള കമല്‍ഹാസന്റെ സിനിമ രാഷ്ട്രീയ ചിത്രമാണോ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 17 നവം‌ബര്‍ 2022 (10:12 IST)
കമല്‍ഹാസന്‍ ഇപ്പോള്‍ സംവിധായകന്‍ ഷങ്കറിനൊപ്പമുള്ള 'ഇന്ത്യന്‍ 2'ന്റെ തിരക്കുകളിലാണ്. 35 വര്‍ഷത്തിന് ശേഷം മണിരത്നവുമായി വീണ്ടും ഒന്നിക്കുന്നതായി അടുത്തിടെ നടന്‍ അറിയിച്ചിരുന്നു. 'കെഎച്ച് 234'താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.
 
ചിത്രം ഒരു രാഷ്ട്രീയ ചിത്രമല്ല.ഉദയനിധി സ്റ്റാലിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
കമല്‍ ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.എ.ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്നു. പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ വരും.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍