Tirupati Temple Stampede: തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണ കേന്ദ്രത്തിലാണ് അസാധാരണമായ തിക്കും തിരക്കും അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ദര്‍ശനത്തിനുള്ള ടിക്കറ്റ് ലഭിക്കാന്‍ വേണ്ടി ഭക്തര്‍ തിരക്ക് കൂട്ടിയതാണ് അപകട കാരണം.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനു ഭക്തരാണ് ഈ ദിവസങ്ങളില്‍ തിരുപ്പതി ദര്‍ശനത്തിനായി എത്തിയത്.