ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യന്‍ സാംസ്കാരിക സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുകയും വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
ആഗോളതലത്തില്‍ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യാ ഗേറ്റ്. ഇതിനെ പുനര്‍നാമകരണം ചെയ്യുന്നത് പോസിറ്റീവായ സന്ദേശമാണ് ഇന്ത്യ ഗേറ്റില്‍ കൊത്തിവെച്ചിട്ടുള്ള രക്തസാക്ഷികള്‍ക്ക് നാമങ്ങള്‍ക്കുള്ള ആദരം കൂടിയായിരിക്കും ഇതെന്നും ജമാല്‍ സിദ്ദിഖി പറയുന്നു. പ്രധാനമന്ത്രി ഉടന്‍ തന്നെ ആവശ്യം നിറവേറ്റുമെന്ന പ്രതീക്ഷയും കത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.