എന്‍ഡിഎയുടെ വിജയത്തില്‍ മോദിക്ക് ആശംസകളുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ജൂണ്‍ 2024 (09:35 IST)
italian pm
എന്‍ഡിഎയുടെ വിജയത്തില്‍ മോദിക്ക് ആശംസകളുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. സോഷ്യല്‍ മീഡിയ എക്‌സിലൂടെയാണ് മെലോനി ആശംസകള്‍ അറിയിച്ചത്. ഇരുരാജ്യങ്ങളും ഒത്തൊരുമയോടെ പോകാനും സൗഹൃതം ശക്തിപ്പെടുത്താനും ഈ വിജയം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. 
 
ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് 292 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 233 സീറ്റുകളുമാണ് ലഭിച്ചത്. ബിജെപിക്ക് മാത്രം 240 സീറ്റുകളാണ് ലഭിച്ചത്. ഒറ്റയ്ക്ക് ഭരിക്കാന്‍ 272 സീറ്റുകളായിരുന്നു ആവശ്യമായിരുന്നത്. കോണ്‍ഗ്രസിന് 99 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ വെറും 52 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍