'മൂന്നാംതവണയും ജനങ്ങള്‍ എന്‍ഡിഎ സഖ്യത്തെ വിശ്വാസിച്ചു': ചരിത്ര മുഹൂര്‍ത്തമെന്ന് മോദി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ജൂണ്‍ 2024 (08:43 IST)
മൂന്നാംതവണയും ജനങ്ങള്‍ എന്‍ഡിഎ സഖ്യത്തെ വിശ്വാസിച്ചുവെന്നും ഇത് ചരിത്ര മുഹൂര്‍ത്തമാണെന്നും പ്രധാനമന്ത്രി മോദി. സോഷ്യല്‍ മീഡിയ എക്‌സിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. എന്‍ഡിഎ സഖ്യം 290 സീറ്റുകളാണ് നേടിയത്. ഇന്ത്യാ സഖ്യം 234 സീറ്റുകളും നേടി. ശക്തമായ മത്സരമാണ് ഇത്തവണ പ്രതിപക്ഷം കാഴ്ചവച്ചത്. കഴിഞ്ഞ ദശകത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
 
വാരണാസിയില്‍ 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചത്. തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു. കഠിനമായി പരിശ്രമിച്ച പാര്‍ട്ടിപ്രവര്‍ത്തകരെ താന്‍ സല്യൂട്ട് ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍