വാരണാസിയില്‍ മോദിക്കെതിരെ തന്റെ സഹോദരി മത്സരിച്ചെങ്കില്‍ രണ്ടുമൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമായിരുന്നു: രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ജൂണ്‍ 2024 (15:40 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ മോദിക്കെതിരെ തന്റെ സഹോദരി മത്സരിച്ചെങ്കില്‍ രണ്ടുമൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തിന്റെ വോട്ടിനാണ് രാഹുല്‍ വിജയിച്ചത്. ബിജെപി അയോധ്യയില്‍ തോറ്റെന്നും അയോധ്യയില്‍ മാത്രമല്ല വാരണാസിയില്‍ തന്റെ സഹോദരി പ്രിയങ്ക മത്സരിച്ചെങ്കില്‍ അവിടെയും ബിജെപി തോല്‍ക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. 
 
ഞാനിത് അഹങ്കാരം കൊണ്ട് പറയുന്നതല്ലെന്നും ഈ രാജ്യത്തെ ജനങ്ങള്‍ നരേന്ദ്രമോദിക്കും ബിജെപി രാഷ്ട്രീയത്തിനുമെരാണെന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ അജയ് റായിയോട് നരേന്ദ്രമോദി ഒന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ജയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍