Hello From Melodi team: ഇന്റര്‍നെറ്റ് കത്തിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും മോദിയും തമ്മിലുള്ള സെല്‍ഫി വീഡിയോ

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ജൂണ്‍ 2024 (14:16 IST)
melodi
ശനിയാഴ്ച പുറത്തുവന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. Hello From #Melodi എന്ന തലക്കെട്ടോടെയാണ് വീഡിയോ ജോര്‍ജിയ മെലോണി സോഷ്യല്‍ മീഡിയ എക്‌സിലൂടെ പങ്കുവച്ചത്. വെള്ളിയാഴ്ചയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 
 
ഇന്ത്യ-മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അതേസമയം മെലോണി ഇന്‍സ്റ്റഗ്രാം വൈറലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മെലോഡി എന്ന ഹാഷ് ടാഗ് മെലോണി ഉപയോഗിച്ചിരുന്നു. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമാണെന്നാണ് മോദി കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മെലോണി മോഡിയെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നേതാവെന്ന് വിളിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍