കൊവിഡിന്റെ മൂന്നാം തരംഗം? മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽ ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8,000 കുട്ടികളിൽ

Webdunia
തിങ്കള്‍, 31 മെയ് 2021 (14:29 IST)
മഹാരാഷ്‌ട്രയിലെ ഒരു ജില്ലയിൽ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ചത് 8,000 കുട്ടികൾക്ക്. രണ്ടാം തരംഗത്തിൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് ഇത്രയധികം കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുൻനത്. ഇതോടെ കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയായിരിക്കുമോ കൂടുതൽ ബാധിക്കുക എന്ന ആശങ്കയിലാണ് അധികൃതർ.
 
കൊവിഡ് രൂക്ഷമായതിനെ തുടർന്ന് കുട്ടികൾക്ക് മാത്രമായി അധികൃതർ സാൻഗ്ലി നഗരത്തിൽ കൊവിഡ് വാർഡ് ആരംഭിച്ചു. മൂന്നാം തരംഗം ഉണ്ടായാൽ നേരിടാൻ തയ്യാറാണെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. കുട്ടികൾക്ക് തങ്ങൾ ആശുപത്രിയിൽ ആണെന്ന തോന്നൽ ഉണ്ടാക്കാതെ സ്കൂളിലോ നഴ്‌സറിയിലോ ആണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കോർപ്പറേഷൻ വ്യക്തമാക്കി.
 
നിലവിൽ അഹമ്മദ് നഗർ ജിലയിലെ ആകെ രോഗികളിൽ പത്ത് ശതമാനവും കുട്ടികളാണ്. ഇതാണ് ഒരുക്കങ്ങൾ നടത്താൻ അധികൃതരെ പ്രേരിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article