കൊവിഡ്26,കൊവിഡ് 32 മഹാമാരികൾ വരാനിരിക്കുന്നു, കൊവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്തണമെന്ന് മുന്നറിയിപ്പ്
കൊവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ കൂടുതൽ മഹാമാരികൾക്ക് ഭാവിയിൽ സാധ്യതയുണ്ടെന്ന് അമേരിക്കൻ ആരോഗ്യവിദഗ്‌ധർ. ഭാവിയിൽ കൊവിഡ് 26,32 എന്നെല്ലാം പേരിൽ കൂടുതൽ മഹാമാരികൾക്ക് വൈറസ് ജന്മം നൽകുമെന്നാണ് മുന്നറിയിപ്പ്. വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ ചൈനയുടെ സഹകരണം തേടണമെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.
അതേസമയം ചൈനയുടെ ഗവേഷണ ലാബിൽ നിന്നും അബദ്ധത്തിൽ വൈറസ് പുറത്തായതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പഠനറിപ്പോർട്ടിൽ പറയുന്നത്. ഇതിനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ എഫ്‌ഡിഎ മുൻ കമ്മീഷണർ സ്കോട്ട് ഗോട്‌ലീബും അഭിപ്രായപ്പെട്ടു.അതേ സമയം ഈ ആരോപണങ്ങളെ ഖണ്ഡിക്കുന്ന റിപ്പോർട്ടുകൾ നൽകാൻ ചൈനയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.