വിദേശനിക്ഷേപകര്‍ക്ക് രാജ്യത്ത് സ്ഥിരതാമസപദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 18 മാസത്തിനകം 10 കോടി രൂപയോ 36 മാസത്തിനകം 25 കോടി രൂപയോ നിക്ഷേപിക്കുന്ന വിദേശികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബുധനാഴ്ചചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാറിന്റെ പ്രധാനപദ്ധതികളില്‍ നിക്ഷേപിക്കാനാണ് വിദേശികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഇത്തരമൊരു പദ്ധതി സഹായകമാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.