കശ്‌മീരില്‍ സൈന്യത്തിന് നേരെ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (08:23 IST)
കശ്മീരില്‍ സൈന്യത്തിനു നേരെ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം ശ്രീനഗറിലെ സകുറയില്‍ സശസ്ത്ര സീമാ ബെല്‍ വിഭാഗം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
 
ഭീകരരുടെ വെടിവെപ്പില്‍ എട്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ആറു വാഹനങ്ങളിലായി സൈനികര്‍ മടങ്ങുമ്പോള്‍ ആയിരുന്നു വെടിവെപ്പ്.
 
സംഭവസ്​ഥലത്ത്​ തെരച്ചിൽ തുടരുകയാണ്​. നിയന്ത്രണരേഖയിലെ  മിന്നലാക്രമണത്തിന്​ ശേഷം തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ പാക്​ അതിർത്തിയിൽ നിന്ന്​ ഉണ്ടാകുന്നുണ്ട്​.
Next Article