രജനീഷ് കുമാര്‍ എന്ന ജവാനാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവച്ച് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ രജനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.
അരുണാചല്‍ പ്രദേശിലേക്ക് തനിക്ക് സ്ഥലംമാറ്റം ലഭിച്ചതില്‍ മനംനൊന്താണ് രജനീഷ് കുമാര്‍ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ സൈനിക കേന്ദ്രങ്ങള്‍ അന്വേഷണം ആരംഭിച്ചു.