യുവാവിന്റെ വയറ്റിൽനിന്നും നീക്കം ചെയ്തത്, സ്പൂണുകളും കത്തിയും, ഇരുമ്പ് ദണ്ഡും, സംഭവം ഇങ്ങനെ !

Webdunia
ശനി, 25 മെയ് 2019 (16:07 IST)
ഞെട്ടിക്കുന്ന സംഭവമാണ് ഹിമാചൽപ്രദേശിൽനിന്നും പുറത്തുവരുന്നത്. വയറുവേദനക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്റെ വയറ്റിൽ നിന്നും സ്പൂണുകളും കത്തിയും സ്ക്രൂഡ്രൈവറും ഇരുമ്പ് ദണ്ഡും ഉൾപ്പടെയുള്ള വസ്ഥുക്കൾ. ഏറെ നേരം പണിപ്പെട്ടാണ് ഇവ ഡോക്ടർമാർ പുറത്തെടുത്തത്.
 
ലാൽ ബഹദൂർ ശാസ്ത്രി ഗവൺ‌മെന്റ് മെഡിക്കൽ കോളേജിലാണ് സംഭവം. സഹിക്കാനാവാത്ത വയറു വേദനയെ തുടർന്നാണ് മാനസിക വകല്യമുള്ള യുവാവിനെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്. പരിശോധനയിൽ പ്രശ്നങ്ങൾ കാണാതെ വന്നതോടെ ഡോക്ടർമാർ എക്സറേ എടുക്കുകയായിരുന്നു. 
 
ഇതോടെയാണ് യുവാവിന്റെ വയറ്റിൽ ലോഹ വസ്ഥുക്കൾ ഉള്ളതയി ഡോക്ടർമാർ കണ്ടെത്തിയത്. ഏഴ് സ്റ്റീൽ സ്പൂണുകൾ, രണ്ട് ടുത്ത് ബ്രഷുകൾ, രണ്ട് സ്ക്രൂഡ്രൈവറുകൾ, കത്തി, ഇരുമ്പ് ദണ്ഡ് എന്നിവയാണ് യുവാവിന്റെ വയറ്റിൽനിന്നും ഡോക്ടർമാർ നീക്കം ചെയ്തത്. യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് എന്ന് ഡോക്ടർമാർ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

Next Article