മുൻ ലോക്‌സഭാ സ്‌പീക്കർ സോമനാഥ് ചാറ്റർജി (85) സിപിഎമ്മിലേക്കു മടങ്ങാനുള്ള കളമൊരുങ്ങുന്നു.സോമനാഥ് ചാറ്റർജിയെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് എന്ന് സിപിഎം പശ്ചിമ ബംഗാൾ ഘടകം ശുപാർശ നല്‍കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പാര്‍ട്ടിയിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങുന്നത്.
സോമനാഥ് ചാറ്റർജിയുടെ നാടായ പശ്ചിമബംഗാളിലെ ഭോൽപൂരിൽ നാളെ സിപിഐഎം സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം സോമനാഥ് ചാറ്റർജി വേദി പങ്കിടും. 2009-ൽ ആണ് സോമനാഥ് ചാറ്റർജിയെ സിപിഐഎം പുറത്താക്കിയത്. പാർട്ടി വിളിച്ചാൽ പാര്‍ട്ടിയിലേക്ക് വരുമെന്നു സോമനാഥിന്റെ കുടുംബം നേരത്തെ പറഞ്ഞിരുന്നു.