പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ചു; പ്രതി ഒളിവില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (18:43 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച ശേഷം പ്രതി ഒളിവില്‍. മംഗളൂരു ബണ്ട്വാളിലെ മണിനല്‍കൂര്‍ ഗ്രാമത്തിലാണ് സംഭവം. ഉപ്പിനങ്ങാടി സ്വദേശി മസൂദിനെതിരെ പൊലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഈ മാസം ഒന്നിനായിരുന്നു പെണ്‍കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
തുടര്‍ന്നുള്ള പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുകയായിരുന്നു. നിലവില്‍ പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article