നിങ്ങള്‍ മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കാറുണ്ടോ?

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (13:36 IST)
പോഷകഗുണങ്ങളാല്‍ നിറഞ്ഞതാണ് മുട്ട. പലരീതിയിലും മുട്ട പാകം ചെയ്തു കഴിക്കാറുണ്ട്. മുട്ട പാകം ചെയ്യുന്ന രീതി അതിലെ പോഷകഘടകങ്ങളെയും സ്വാധീനിക്കാറുണ്ട്. കഴിയുന്നതും മുട്ട അധികം എണ്ണ ചേര്‍ത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. മുട്ട കഴിക്കുമ്പോള്‍ അതില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ പ്രയോജനകരമാണ്. മുട്ടയോടൊപ്പം തന്നെ കുരുമുളകിന്റെ ഗുണങ്ങളും ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും. കുരുമുളക് ചേര്‍ത്ത് മുട്ട കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. എല്ലുകളുടെ ആരോഗ്യത്തന് വളരെ നല്ലതാണ് മുട്ടയും കുരുമുളകും. 
 
കുരുമുളക് ചേര്‍ത്ത് കഴിക്കുമ്പോള്‍ മുട്ടയിലെ കാത്സ്യം ശരീരത്തിന് വേഗം ആഗീരണം ചെയ്യാന്‍ സാധിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്  മുട്ടും കുരുമുളകും കഴിക്കുന്നത്. മുട്ട കുരുമുളക് ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം പ്രധാനം ചെയ്യുന്നു. കൊളസ്ട്രോളിനെ ഭയന്ന പലരും കഴിക്കാന്‍ മടിക്കുന്നതാണ് മുട്ടയുടെ മഞ്ഞ. എന്നാല്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് കൊളസ്ട്രോളിനും ഒരു പരിഹാരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍