ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി തമിഴ്‌നാട് സര്‍ക്കാര്‍

കെ ആര്‍ അനൂപ്
ശനി, 10 ജൂണ്‍ 2023 (15:16 IST)
ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി തമിഴ്‌നാട് സര്‍ക്കാര്‍. കാരൂര്‍ ജില്ലയിലെ ദളിത് വിഭാഗക്കാര്‍ക്ക് പ്രവേശനം തടഞ്ഞ ക്ഷേത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തി സീല്‍ വച്ച് പൂട്ടിയത്.
 
കാരൂരിലെ വീരനാംപട്ടയിലുള്ള ശ്രീകാളിയമ്മന്‍ ക്ഷേത്രമാണ് ഉദ്യോഗസ്ഥര്‍ പൂട്ടിയത്. ഊരാളി ഗ്രൗണ്ടര്‍ സമുദായത്തില്‍ പെടുന്ന ആളുകള്‍ കൂടുതലുള്ള പ്രദേശമാണിത്. ജൂണ്‍ ഏഴിന് വൈശാഖം ഉത്സവത്തിനിടെ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് യുവാവ് പി ശക്തിവേലിനെ പൂജാരിയും ക്ഷേത്രം അധികൃതരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും വലിച്ച് അഴിച്ച് പുറത്താക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
 
ദിവസങ്ങള്‍ക്ക് മുമ്പ് വില്ലുപുരത്തും ക്ഷേത്രം സര്‍ക്കാര്‍ പൂട്ടിയിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article