അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ച് തമിഴ്‌നാട്

കെ ആര്‍ അനൂപ്

വെള്ളി, 2 ജൂണ്‍ 2023 (15:05 IST)
അരിക്കൊമ്പനായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കി തമിഴ്‌നാട്. അരി മാത്രമല്ല ശര്‍ക്കരയും പഴക്കുലയും ആനയുള്ള ഭാഗത്തേക്ക് എത്തിച്ചു കഴിഞ്ഞു. ഷണ്മുഖ നദി ഡാമിനോട് ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് അരികൊമ്പന്‍ നിലവിലുള്ളത്.
 
തുമ്പിക്കൈയിലെ മുറിവുള്ളതിനാല്‍ ക്ഷീണിതനായ അരികൊമ്പനെ കാണാനിടയായതിനാലാണ് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ആനയുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഭക്ഷണം കണ്ടെത്തുന്നതിനായി രാത്രി കൃഷിത്തോട്ടത്തില്‍ ഇറങ്ങുകയാണ് അരി കൊമ്പന്‍.
 
 സഞ്ചരിക്കുന്ന വഴി ആനയ്ക്ക് പരിചിതമല്ലാത്തതിനാല്‍ മരത്തിലോ മുല്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാക്കാം തുമ്പിക്കൈ എന്നാണ് കരുതുന്നത്. ജനങ്ങളോ വനംവകുപ്പ് അധികൃതരോ ആനയ്ക്ക് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടാക്കിയിട്ടില്ലെന്ന് കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ പറഞ്ഞു. രണ്ട് ഷിഫ്റ്റുകളിലായി 300 പേരോളം അടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചുവരുകയാണ്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍