സൗദിയിലെ രൂക്ഷമായ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്ന് ഡൽഹിയിലെത്തും. സൗദി ഓജർ കമ്പനിയിൽ നിന്നാണിവർ നാട്ടിലെക്ക് യാത്ര തിരിക്കുക. രാവിലെ 10.20ന് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം ആറിന് ഡല്‍ഹിയിൽ വിമാനമിറങ്ങും.
സൗദിയിൽ നിന്നും പുറപ്പെടുന്നവരുടെ കൂട്ടത്തിൽ മലയാളികൾ ഇല്ല. ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ നിന്നുള്ള 25ഓളം പേരാണ് സൗദി എയര്‍ലൈന്‍സില്‍ യാത്ര തിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങുന്നവരുടെ ചെലവുകൾ വഹിക്കുന്നത് സൗദിയാണ്. നേരത്തെ എക്സിറ്റ് അടിച്ച് കാത്തിരിക്കുന്ന മലയാളികൾ ഉള്‍പെടെയുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാവുമെന്നാണ് കരുതുന്നത്. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്, സൗദി രാജാവ് എന്നിവർ രംഗത്തെത്തിയതോടെ എക്സിറ്റ് വിസയ്ക്കായി കൂടുതൽ പേർ കാത്തുനിൽക്കുകയാണ്.