അമ്മയുടെ ശവകുടീരത്തില്‍ സാഷ്‌ടാംഗം പ്രണമിച്ച് ശപഥമെടുത്ത് ചിന്നമ്മ; ബംഗളൂരുവിലേക്ക് പുറപ്പെട്ടു

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (12:23 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച സാഹചര്യത്തില്‍ കീഴടങ്ങുന്നതിനായി ശശികല ബംഗളൂരുവിലേക്ക് പുറപ്പെട്ടു. മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തിലെത്തി പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തിയതിനു ശേഷമാണ് ബംഗളൂരുവിലേക്ക് റോഡ് മാര്‍ഗം ശശികല പുറപ്പെട്ടത്.
 
ചുവന്ന സാരിയണിഞ്ഞാണ് ശശികല ശവകുടീരത്തില്‍ എത്തിയത്. പുഷ്പാര്‍ച്ചനയ്ക്കു ശേഷം നിരവധി തവണ ശവകുടീരത്തില്‍ തൊട്ടുവണങ്ങി. ഇടയ്ക്ക് ശവകുടീരത്തില്‍ അടിച്ച് ശപഥം എടുക്കുകയും ചെയ്തു. അവസാനം ശവകുടീരത്തില്‍ സാഷ്‌ടാംഗപ്രണാമം അര്‍പ്പിച്ചാണ് ശശികല ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.
 
നിരവധി ശശികല അനുകൂലികള്‍ മറീനയിലെ ജയലളിതയുടെ ശവകുടീരത്തിനരികെ എത്തിയിരുന്നു. ചിന്നമ്മയ്ക്ക് ജയ് വിളിച്ചാണ് അവര്‍ യാത്രയാക്കിയത്.
Next Article