ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ചാര്‍ജര്‍ വേണ്ട!; കിടിലന്‍ ഫീച്ചറുകളുമായി ഐഫോണിന്റെ അടുത്ത തലമുറ

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (12:06 IST)
വയര്‍ലെസ് ചാര്‍ജര്‍ സംവിധാനവുമായി ഐഫോണിന്റെ അടുത്തതലമുറ എത്തുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിയായ ലഷ്ഷെയര്‍ വികസിപ്പിച്ചെടുത്ത സംവിധാനമാണ് വയര്‍ലെസ് ചാര്‍ജിംഗിന് സഹായിക്കുക. ഇത് പ്രത്യേകമായി ഐ ഫോണ്‍ എട്ടിന്റെ കൂടെ വില്‍ക്കാനാണ് നിലവില്‍ ആപ്പിള്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 
ഐഫോണ്‍, ഐപാഡ് എന്നിവക്കായി പുതിയ കണക്ടര്‍ ടൈപ്പ് അവതരിപ്പിക്കാനും ആപ്പിള്‍ ആലോചിക്കുന്നുണ്ട്. സി ടൈപ്പ് യുഎസ്ബിയേക്കാള്‍ അല്‍പം കനം കൂടുതലുള്ള എട്ട് പിന്‍ കണക്ടറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. സി ടൈപ്പ് കണക്ടറിന്റെ പകുതി വീതി മാത്രമായിരിക്കും ഇതിനുണ്ടാകുകയെന്നും സൂചനയുണ്ട്. 
 
മറ്റുള്ള ഐഫോണില്‍ നിന്നും വളരെ വ്യത്യസ്തമായി ഡിസൈനിലായിരിക്കും ഐഫോണ്‍ എട്ട് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.  
Next Article