മാൻ വേട്ട കേസിൽ സൽമാൻ ഖാൻ കുറ്റവിക്തൻ

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (11:25 IST)
മാനിനെ വേട്ടയാടിയ സംഭവത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനെ കോടതി വെറുതെ വിട്ടു. രാജസ്ഥാൻ ഹൈക്കോടതിയാണ് സൽമാൻ ഖാനെ കുറ്റവിമുക്തനാക്കിയത്. സംഭവത്തിൽ താൻ പങ്കാളിയല്ലെന്നും നിരപരാധിയാണെന്നും സൽമാൻ കോടതിയിൽ വാദിച്ചു.
 
ജോധ്പൂരിനു സമീപം കന്‍കാണി ഗ്രാമത്തില്‍ ‘ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 1998 ഒക്‌ടോബര്‍ ഒന്നിനു രാത്രി രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാനുള്‍പ്പെട്ട സംഘം വേട്ടയാടിയെന്നാണ് കേസ്. സല്‍മാനെ കൂടാതെ സെയ്ഫ് അലിഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരും കേസിലുള്‍പ്പെട്ടിരുന്നു.
 
മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ നേരത്തേ സല്‍മാന് തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ആദ്യ കേസില്‍ ഒരു വര്‍ഷം തടവും രണ്ടാമത്തേതില്‍ ആവര്‍ത്തിച്ച്‌ കുറ്റകൃത്യം ചെയ്തതിന്‍റെ പേരില്‍ അഞ്ചു വര്‍ഷവും തടവാണ് ജോധ്പൂര്‍ കോടതി വിധിച്ചത്. ഈ കേസുകളിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സല്‍മാന്‍ നിലവിൽ ജാമ്യത്തിലായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article