ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയ നടന്‍ വിശാലിന്റെ പത്രിക തള്ളിയ വരണാധികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്‌തു. ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ കെ വേലുസാമിയെ ആണ് നീക്കം ചെയ്തത്. പകരം പ്രവീണ്‍ പി നായരെ നിയമിച്ചു.
നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് വിശാലിന്റെ പത്രിക വരണാധികാരി തള്ളിയത്. താരത്തെ പിന്തുണച്ച പത്തു പേരില്‍ രണ്ടു പേരുടെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ പത്രിക വേലുസാമി തള്ളിയത്.
പത്രിക തള്ളിയതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയ വിശാല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എഐഎഡിഎംകെ സ്ഥാനാര്‍ഥി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തി തന്നെ പിന്താങ്ങിയവരുടെ പക്കല്‍ നിന്നും കത്ത് വാങ്ങുകയായിരുന്നുവെന്നും ഇതിന്റെ ഫോണ്‍ സംഭാഷണം കൈവശമുണ്ടെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു.
ഫോണ്‍ സംഭാഷണം പുറത്തു വിട്ടതിന് പിന്നാലെ പത്രിക വരണാധികാരി സ്വീകരിച്ചുവെന്ന് വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം പത്രിക തള്ളിയതായി വേലുസാമി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഏറെ വിവാദങ്ങളുണ്ടായിരുന്നു.