റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി. ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപോ നിരക്ക് 35 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. ഇതോടെ റിപോ നിരക്ക് 6.25 ശതമാനമായി. നാണ്യപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിലാണ് ഈ നടപടിയെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഉക്രൈന്‍-റഷ്യയുദ്ധം തീര്‍ത്ത സാമ്ബത്തിക പ്രതിസന്ധി, മാന്ദ്യത്തില്‍ നിന്നും രക്ഷനേടാന്‍ അമേരിക്ക ഡോളറിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ചത് എന്നിവയെല്ലാം ഇന്ത്യയ്ക്കും തിരിച്ചടികള്‍ നില്‍കിയിരിക്കുകയാണ്. നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ പണലഭ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇതോടെ ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കും.