ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാന രംഗത്തേക്ക് എത്തുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യന്‍ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂര്‍ത്തിയായതായും ആര്യന്‍ അറിയിച്ചു.'എഴുത്ത് കഴിഞ്ഞു, ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു', എന്നാണ് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.