അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 നവം‌ബര്‍ 2022 (09:32 IST)
അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്. വിതരണക്കാര്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നതാണ് ഇത്തരം ഒരു തീരുമാനത്തിന് കാരണം. അടുത്തമാസം 16നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ഡിസ്‌നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണം ചെയ്യുന്നത്. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയില്‍ തിയേറ്റര്‍ വിഹിതത്തിന്റെ 60% ആണ് വിതരണക്കാര്‍ ചോദിക്കുന്നത്. എന്നാല്‍ 55 ശതമാനത്തിന് മുകളില്‍ വിഹിതം നല്‍കാന്‍ ആകില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍