കൊച്ചിയില്‍ ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 നവം‌ബര്‍ 2022 (08:17 IST)
കൊച്ചിയില്‍ ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍. മനക്കോടം സ്വദേശി 27കാരനായ ശ്രീവിഷ്ണുവാണ് പിടിയിലായത്. വടക്കേക്കര പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഈമാസം 26നായിരുന്നു സംഭവം.
 
ചേന്ദമംഗലം സ്വദേശി സുധീറിനെയാണ് പ്രതി ആക്രമിച്ചത്. ബീഡി ഇല്ലായെന്ന് പറഞ്ഞതിന്റെ വിരോധത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സുധീറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍