ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 'മാന്‍ഡസ്' ചുഴലിക്കാറ്റായി മാറി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ഡിസം‌ബര്‍ 2022 (08:39 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 'മാന്‍ഡസ്' ചുഴലിക്കാറ്റായി മാറി. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ചുഴലിക്കാറ്റ് രാവിലെയോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്- പുതുച്ചേരി- തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം എത്തിച്ചേരാന്‍ സാധ്യതയെന്ന് അറിയിപ്പുണ്ട്.
 
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലും, തമിഴ്നാട് പുതുച്ചേരി തീരം, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, വടക്ക് ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article