2000 രൂപ നോട്ടുകളുടെ 50 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ജൂണ്‍ 2023 (20:16 IST)
2000 രൂപ നോട്ടുകളുടെ 50 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 1,80,000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് ഇതുവരെ തിരിച്ചെത്തിയത്. ഇത് മാര്‍ച്ച് 31 ന് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ഏകദേശം 50 ശതമാനമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
 
ഒരു ബാങ്കിലും തിരക്ക് ഉണ്ടായിട്ടില്ല എന്നതാണ് സന്തോഷമുണ്ടാക്കുന്ന കാര്യമെന്നും വരും ദിവസങ്ങളിലും പരിഭ്രാന്തരായി ബാങ്കുകളിലേക്ക് തിരക്കുകൂട്ടരുതെന്നും അദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article