രാജ്യത്ത് രണ്ടായിരം രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്. നോട്ടുമാറ്റിയെടുക്കാന്‍ ഈ മാസം 23 മുതല്‍ സാധിക്കും. നോട്ട് മാറ്റിയെടുക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ആണ്. 120ലധികം ദിവസങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനുശേഷം നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റാന്‍ സാധിക്കില്ല.