SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക്

വ്യാഴം, 18 മെയ് 2023 (13:04 IST)
എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ മെയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരുന്നത്.
 
ഈ വര്‍ഷം 4,19,362 റെഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷയെഴുതി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍