എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്: പ്ലസ് ടു മെയ് 25ന് ജൂൺ ഒന്നിന് സ്കൂൾ തുറക്കും

തിങ്കള്‍, 15 മെയ് 2023 (19:28 IST)
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി പരീക്ഷാഫലം 25ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. 4,19,553 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്.
 
കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിലായി ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. ഈ വർഷം പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്കുണ്ടാകും. സംസ്ഥാന-ദേശീയ- അന്തർദേശീയ തല മത്സരങ്ങളിലെ മികവ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ് ജൂനിയർ റെഡ്ക്രോസ്,നാഷണൽ സർവീസ് സ്കീം എന്നിവയാണ് ഗ്രേസ് മാർക്കിനായി പരിഗണിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍