ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുറയുന്നു, പോകുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക്: ആശങ്ക പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 21 ജൂലൈ 2024 (11:59 IST)
ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുറയുന്നുവെന്നും പണം പോകുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലേക്കാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അടുത്തിടെ നടന്ന ഒരു ബാങ്കിംഗ് ഫിനാന്‍സ് ഉച്ചകോടിയിലാണ് ഗവര്‍ണര്‍ ഇതേകുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. നിക്ഷേപകര്‍ പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് മാറുന്നത് രാജ്യത്ത് ലിക്യുഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയാണ് ഗവര്‍ണര്‍ പങ്കുവെച്ചത്. മുന്‍കാലങ്ങളില്‍ വ്യക്തികള്‍ അവരുടെ സാമ്പത്തികം ബാങ്കുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. 
 
എന്നാല്‍ പിന്നീട് ഓഹരി വിപണിയുടെ വളര്‍ച്ച നിക്ഷേപത്തിനുള്ള എളുപ്പമാര്‍ഗം ആവുകയും ധാരാളം ആളുകളെ മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ബാങ്കുകളില്‍ നിക്ഷേപം കൂട്ടുന്നതിനുള്ള ആകര്‍ഷകമായ നടപടികള്‍ കൈകൊള്ളേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ബാങ്കുകളെ ഓര്‍മിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article