പ്രകൃതിവിരുദ്ധ പീഡനം : 64 കാരനായ ബാർബർക്ക് 40 വർഷത്തെ കഠിന തടവ്

എ കെ ജെ അയ്യര്‍
ഞായര്‍, 21 ജൂലൈ 2024 (10:02 IST)
പത്തനംതിട്ട:  പതിനൊന്നു വയസുവീതം പ്രായമുള്ള രണ്ടു ബാലന്മാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരനെ കോടതി 40 വർഷത്തെ കഠിന തടവിനും മൂന്നരലക്ഷം രൂപാ പിഴയും വിധിച്ചു. നെയ്യാറ്റിൻകര മണലൂർ പുതു വീട്ടു മേലേ പുത്തൻ വീട്ടിൽ ചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.
 
പതിനൊന്നു വയസു വീതം പ്രായമുള്ള രണ്ടു ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്. മലയാലപ്പുഴ മുക്കുഴിയിൽ ഇന്ദ്രൻസ് എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തി വരവേ 2023-ൽ സ്കൂൾ അവധിക്കാലക്ക് മുടിപ്പെട്ടാൻ എത്തിയ സുഹൃത്തുകളായ രണ്ടു കുട്ടികളെ പ്രതി ഓരോരുത്തരെയായി വിളിച്ച് അടുത്തിരുത്തി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
 
എന്നാൽ ആ സമയം ഭയന്നു പോയ കുട്ടികൾ രക്ഷിതാക്കളെ വിവരം അറിയിച്ചില്ല പിന്നീട് സ്കൂൾ തുറന്നപ്പോൾ സഹപാഠികളോടു ഈ വിവരം പറയുകയും അവർ അദ്ധ്യാപകരെ അറിയിക്കുകയുമായിരുന്നു. മലയാലപ്പുഴ പോലീസിൽ പരാതി എത്തിയതോടെ പ്രത്യേകം പ്രത്യേകമായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . 
 
പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ആണ് രണ്ടു കേസുകളിലും ഒരേ ദിവസം ശിക്ഷ വിധിച്ചത്. ഇതിൽ ആദ്യകേസിൽ 30 വർഷവും രണ്ടാമത്തെ കേസിൽ 10 വർഷവുമാണ് കഠിനതടവ് വിധിച്ചത്. മലയാലപ്പുഴ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.എസ്. വിജയനായിരുന്നു അന്വേഷണ ചുമതല.

അനുബന്ധ വാര്‍ത്തകള്‍

Next Article