കുനൂർ ഹെലികോപ്‌റ്റർ അപകടം: പ്രതിരോധ മന്ത്രി ഉടൻ പാർലമെന്റിനെ സംബോധന ചെയ്യും

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (14:48 IST)
കുനൂർ ഹെലികോപ്‌റ്റർ അപകടത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉടൻ പാർലമെന്റിനെ സംബോധന ചെയ്യും. അപകടത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പ്രതിരോധ മന്ത്രി പാർലമെന്റിനെ അറിയിക്കുമെന്നാണ് കരുതുന്നത്.
 
നിലവിൽ അപകടസ്ഥലത്ത് വെച്ച് തന്നെ 4 പേർ മരിച്ചതായും നാലുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായാണ് റിപ്പോർട്ടുകൾ വരുന്നത്. മൂന്ന് പേരിൽ ഒരാൾ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്താണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍‌ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം.  ജനവാസ മേഖലയോട് ചേർന്നാണ് ഈ മേഖല.
 
അതേസമയം  അപകടത്തെ പറ്റി അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പ്രതിരോധമന്ത്രി പാർലമെന്റിൽ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article