സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് 5ലക്ഷം രൂപയും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും: ആവശ്യം ഇന്ന് സര്‍ക്കാരിനെ കര്‍ഷക സംഘടന അറിയിക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ഡിസം‌ബര്‍ 2021 (13:58 IST)
സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് 5ലക്ഷം രൂപയും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യം ഇന്ന് സര്‍ക്കാരിനെ കര്‍ഷക സംഘടന അറിയിക്കും. യുപി, ഹരിയാന സര്‍ക്കാരുകളോട് ഇക്കാര്യം നിര്‍ദേശിക്കാന്‍ സംഘടന ആവശ്യപ്പെടും. ഉച്ചയ്ക്ക് ശേഷം സിംഘുവില്‍ ചേരുന്ന കിസാന്‍ മോര്‍ച്ച യോഗത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കുമോ എന്നകാര്യത്തില്‍ തീരുമാനം എടുക്കും. 
 
അതേസമയം കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം. സമരത്തിനിടെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സമരം അവസാനിപ്പിച്ചാല്‍ ഇത് നടപ്പിലാക്കാമെന്ന് വ്യക്തമാക്കി. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന് മുന്‍പ് കേസുകള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍