ഷട്ടില്‍ കളിക്കുന്നതിനിടെ നാദാപുരം പൊലീസ് സ്റ്റേഷന് എസ് ഐ കുഴഞ്ഞുവീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ മാവുള്ള പറമ്പില്‍ കെപി രതീഷ് ആണ് മരിച്ചത്. 51 വയസായിരുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യ ഷാനിമ, മകള്‍ അഷിമ.