കനത്ത മഴ: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂള്‍, കോളേജുകള്‍ അടച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഫെബ്രുവരി 2023 (16:11 IST)
കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂള്‍, കോളേജുകള്‍ അടച്ചു. തഞ്ചാവൂര്‍ പുതുക്കോട്ടെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അടച്ചത്. ജില്ലാകളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച കനത്ത മഴയെ തുടര്‍ന്ന് നാഗപട്ടണം, തിരുവരുര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. 
 
തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടതും ഇടിമിന്നലോടുകൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article