സ്വന്തം പരാജയത്തില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തരുതെന്ന് പാക്കിസ്ഥാനോട് താലിബാന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ഫെബ്രുവരി 2023 (13:04 IST)
സ്വന്തം പരാജയത്തില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തരുതെന്ന് പാക്കിസ്ഥാനോട് താലിബാന്‍. നേരത്തേ പെഷവാറിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനെ പാക്കിസ്ഥാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് താലിബാന്റെ പ്രതികരണം. സ്വന്തം പരാജയത്തില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ മുത്താഖി പാകിസ്താനോട് പറഞ്ഞു.
 
പെഷവാര്‍ ചാവേര്‍ ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്നും പിന്നില്‍ തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ ആണെന്നും പാക് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍